കേരള സർവകലാശാല സെനറ്റ്; ഗവർണർ അപ്പീൽ നൽകും
Sunday, March 26, 2023 7:04 AM IST
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അപ്പീൽ നൽകും.
ഇതുസംബന്ധിച്ച് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ ഗവർണർക്ക് നിയമോപദേശം ലഭിച്ചു. തന്റെ തീരുമാനം റദ്ദാക്കിയ കോടതി വിധിയെ മാനിക്കുന്നൂവെന്നാണ് ഗവർണർ നേരത്തെ അറിയിച്ചിരുന്നത്.