ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു
Sunday, March 26, 2023 7:04 AM IST
ആലപ്പുഴ: തകഴിയിൽ നദിയിൽ കുളിക്കാറിനിറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങിമരിച്ചു. പടഹാരം പുത്തൻപുരയിൽ ഗ്രിഗറിയുടെ മകൻ ജീവൻ(17) ആണ് മരിച്ചത്.
കുന്നുമ്മ പുലിമുഖം മേഖലയിൽ വച്ച് ഇന്ന് വൈകിട്ടാണ് അപകടം സംഭവിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ജീവൻ, വില്ലേജ് ഓഫീസിൽ നിന്നും നീറ്റ് പരീക്ഷയ്ക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വേളയിൽ സുഹൃത്തുക്കൾക്കൊപ്പം പമ്പാ നദിയിൽ ഇറങ്ങുകയായിരുന്നു.
മുങ്ങിപ്പോയ കുട്ടിക്കായി നാട്ടുകാർ ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.