പഞ്ചാബിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല: അരവിന്ദ് കേജരിവാൾ
Sunday, March 26, 2023 11:10 AM IST
ജലന്ദർ: പഞ്ചാബിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മ പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർ ഒളിച്ചോടുകയാണെന്നും ക്രമസമാധാനപാലനത്തിന് കടുത്ത തീരുമാനങ്ങൾ എടുക്കാൻ പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാർ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജലന്ധറിലെ ദേര സച്ച്ഖണ്ഡ് ബല്ലാനിലെ ശ്രീ ഗുരു രവിദാസ് ബാനി അധ്യാൻ സെന്ററിന്റെ തറക്കല്ലിടീൽ ചടങ്ങിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം പങ്കെടുക്കവെയാണ് കേജരിവാൾ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിലർ പഞ്ചാബിലെ സമാധാനം തകർക്കാൻ ശ്രമിച്ചത് നിങ്ങൾ കണ്ടിരുന്നു. എന്നാൽ ഞങ്ങൾ അതിനനുവദിക്കില്ല. ഞങ്ങൾക്ക് പഞ്ചാബിൽ സമാധാനവും ക്രമസമാധാനവും നിലനിർത്തേണ്ടതുണ്ട്. സംസ്ഥാനത്ത് സമാധാനം നിലനിർത്താൻ സർക്കാർ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളും.-അരവിന്ദ് കേജരിവാൾ പറഞ്ഞു.
അതേസമയം, ഖാലിസ്ഥാൻ അനുകൂലിയായ അമൃത്പാൽ സിംഗിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.