മണ്ണാർക്കാട്: പാലക്കാട് കല്ലടിക്കോട് ഗർഭിണിയായ മ്ലാവിനെ വെടിവെച്ച് കൊന്നു. 300 കിലോഗ്രാം ഭാരമുള്ള മ്ലാവാണ് ചത്തത്. വനത്തിനകത്ത് വെടി ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്.

വെടിവെച്ച് കൊന്ന അഞ്ചുപേരിൽ രണ്ടുപേർ വനംവകുപ്പ് പിടിയിലായി. പ്രതികള്‍ റിസോര്‍ട്ട് നടത്തുന്ന ആളുകളും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരുമാണെന്നാണ് റിപ്പോര്‍ട്ട്.