ബ്രഹ്മപുരത്ത് ഇപ്പോഴുള്ളത് പുക മാത്രമെന്ന് മന്ത്രി രാജേഷ്
Sunday, March 26, 2023 5:50 PM IST
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഇന്നുണ്ടായ തീ അണച്ചെന്ന് മന്ത്രി എം.ബി. രാജേഷ്. ഇപ്പോഴുള്ളത് പുക മാത്രമാണ്. സ്ഥിതി നിയന്ത്രണ വിധേയമെന്നും മന്ത്രി പറഞ്ഞു.
തീപിടിത്തത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സെക്ടർ ഏഴിലാണ് ഇന്ന് തീപിടിത്തമുണ്ടാത്. മാലിന്യകൂന്നിന്റെ അടിയിൽനിന്നാണ് തീയും പുകയും ഉയർന്നത്.
12 ദിവസം നീണ്ടുനിന്ന തീപിടിത്തത്തിനുശേഷം വീണ്ടും തീ പടർന്നതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.