പ്രിയതാരം അവസാനമായി ജന്മനാട്ടിലെത്തി; ഇരിങ്ങാലക്കുടയില്‍ പൊതുദര്‍ശനം
Monday, March 27, 2023 3:13 PM IST
തൃശൂര്‍: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തിച്ചു. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇവിടെയെത്തിച്ചത്. വൈകുന്നേരം മൂന്നോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവരും.
ഇന്നസെന്റിന് അന്ത്യാജ്ഞലി നേരാന്‍ ചലച്ചിത്ര, രാഷ്ട്രീയ രംഗത്തുള്ള നിരവധി പേരാണ് കടവന്ത്രയിലെത്തിയത്. ചിരി മാത്രം സമ്മാനിച്ച പ്രിയപ്പെട്ട നടനെ ഒരു നോക്കു കാണാന്‍ നിരവധി ആരാധകരുമെത്തി.