യെദിയൂരപ്പയുടെ വീട്ടിലേയ്ക്ക് പ്രതിഷേധപ്രകടനം; സമരക്കാര്‍ അറസ്റ്റില്‍
Monday, March 27, 2023 5:18 PM IST
ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വീട്ടിലേയ്ക്ക് ദളിത് സംഘടനാ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. ബന്ജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്നാവശ്യപ്പെട്ടാണ് ശിവമോഗയിലെ വീട്ടിലേയ്ക്ക് നൂറു കണക്കിന് ആളുകള്‍ പ്രതിഷേധവുമായി എത്തിയത്.
വീടിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീടിനുള്ളിലേക്ക് തള്ളിക്കയറാനും ശ്രമമുണ്ടായി. സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.