"ഗാന്ധി- നെഹ്റു കുടുംബം പിന്നാക്കക്കാരെ നേരത്തേയും അപമാനിച്ചിട്ടുണ്ട്'
വെബ് ഡെസ്ക്
Tuesday, March 28, 2023 12:42 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ഗാന്ധി- നെഹ്റു കുടുംബം പിന്നാക്കക്കാരെ നേരത്തെയും അപമാനിച്ചിട്ടുണ്ടെന്നാണ് സ്മൃതിയുടെ വിമർശനം.
ദ്രൗപദി മുര്‍മു രാഷ്ട്രപതിയായപ്പോള്‍ ഗാന്ധി കുടുംബത്തിന്‍റെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ അവരെ അപമാനിച്ചു. പ്രധാനമന്ത്രിയോടുള്ള രാഹുലിന്‍റെ വെറുപ്പ് രാജ്യത്തിനാകെ അപമാനമായി മാറിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.