തൃശൂരില്‍ കാറപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു
Wednesday, March 29, 2023 10:58 AM IST
തൃശൂര്‍: ചാലക്കുടി പരിയാരത്തുണ്ടായ കാറപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. കാല്‍നടയാത്രക്കാരിയായ പരിയാരം സ്വദേശി അന്നു, കാര്‍ യാത്രക്കാരി ആനി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ കൊന്നക്കുഴി സ്വദേശി തോമസിനെ ആശുപത്രിയിലേക്ക് മാറ്റി.
പുലര്‍ച്ചെ 5.45ന് പരിയാരം സിഎസ്ആര്‍ കടവിലാണ് അപകടമുണ്ടായത്. തോമസും ഭാര്യ ആനിയും സഞ്ചിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച ശേഷം റോഡരികിലുള്ള മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.