കെ. ബാബുവിനു തിരിച്ചടി; സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി
Wednesday, March 29, 2023 5:40 PM IST
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ. ബാബുവിന് തിരിച്ചടി. എതിര്‍ സ്ഥാനാര്‍ഥി എം. സ്വരാജ് നല്‍കിയ ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ബാബു നല്‍കിയ കവിയറ്റ് ഹൈക്കോടതി തള്ളി.
"അയ്യപ്പന്‍റെ' പേര് പറഞ്ഞ് ബാബു വോട്ട് തേടിയെന്നാണ് കേസ്. കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ബാബുവിന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ വിധി തിരിച്ചടിയല്ലെന്ന് ബാബു പ്രതികരിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആയിരത്തിൽ താഴെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബാബു വിജയിച്ചത്.
സ്വാമി അയ്യപ്പന്‍റെ പേരു പറഞ്ഞ് ബാബു വോട്ട് തേടിയത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹർജി നൽകിയത്.