സ്വ​വ​ർ​ഗ വി​വാ​ഹം അ​നു​വ​ദി​ച്ചാ​ൽ എ​യ്ഡ്സ് ബാ​ധ ഉ​യ​രു​മെ​ന്ന് മു​ൻ ജ​ഡ്ജി​മാ​രു​ടെ സം​ഘം
സ്വ​വ​ർ​ഗ വി​വാ​ഹം അ​നു​വ​ദി​ച്ചാ​ൽ എ​യ്ഡ്സ് ബാ​ധ ഉ​യ​രു​മെ​ന്ന് മു​ൻ ജ​ഡ്ജി​മാ​രു​ടെ സം​ഘം
Wednesday, March 29, 2023 6:09 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കി​യാ​ൽ എ​യ്ഡ്സ് ബാ​ധ ഉ​യ​രാ​ൻ സാ​ധ്യ​യു​ണ്ടെ​ന്ന വാ​ദ​വു​മാ​യി മു​ൻ ജ​ഡ്ജി​മാ​രു​ടെ സം​ഘം. സ്വ​വ​ർ​ഗ വി​വാ​ഹം അ​നു​വ​ദി​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​നെ​തി​രെ കു​റി​ച്ച തു​റ​ന്ന ക​ത്തി​ലാ​ണ് 21 അം​ഗ മു​ൻ ന്യാ​യാ​ധി​പ​സം​ഘം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

മു​ൻ ന്യാ​യാ​ധി​പ​രും ജാ​ഗ്ര​ത​യു​ള്ള പൗ​ര​ന്മാ​രു​മാ​യ ത​ങ്ങ​ൾ, ഭാ​ര​തീ​യ വൈ​വാ​ഹി​ക - കു​ടും​ബ​ജീ​വി​ത പൈ​തൃ​ക​ത്തി​ന്മേ​ൽ ചി​ല സ്ഥാ​പി​ത​താ​ൽ​പ​ര്യ​ക്കാ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തെ​പ്പ​റ്റി ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്ന് പ്ര​സ്താ​വി​ച്ചാ​ണ് ക​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്.

പാ​ശ്ചാ​ത്യ ചി​ന്താ​ഗ​തി ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ പാ​ര​മ്പ​ര്യം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. സ്വ​വ​ർ​ഗ വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​ത് കു​ടും​ബ​സം​വി​ധാ​ന​ത്തി​ന്‍റെ ക​ട​യ്ക്ക​ൽ വെ​ട്ടു​ന്ന ന​ട​പ​ടി​യാ​ണ്. ഭാ​ര​തീ​യ പൈ​തൃ​ക​ത്തെ പ​ല വ​ർ​ഷ​ങ്ങ​ളാ​യി പ​ല​രും ആ​ക്ര​മി​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​നെ​തി​രെ മു​ൻ ജ​ഡ്ജി​മാ​രാ​യ ത​ങ്ങ​ൾ പ്ര​തി​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.


‌പാ​ശ്ചാ​ത്യ​സം​സ്കാ​ര​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്കും ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം എ​യ്ഡ്സ് രോ​ഗ​ബാ​ധി​ത​രു​ടെ 70 ശ​ത​മാ​ന​വും സ്വ​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. സ്വ​വ​ർ​ഗ വി​വാ​ഹം ഇ​ന്ത്യ​യി​ൽ അ​നു​വ​ദി​ച്ചാ​ൽ ഇ​ത്ത​ര​ത്തി​ൽ എ​യ്ഡ്സ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രും.

രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ​ൻ.​ഝാ, ജ​മ്മു കാ​ഷ്മീ​ർ ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് എം.​എം. കു​മാ​ർ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് ക​ത്ത് എ​ഴു​തി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<