പന്തംകൊളുത്തി പ്രകടനവുമായി യൂത്ത് കോൺഗ്രസ്; വെള്ളമൊഴിച്ച് പോലീസ്
Wednesday, March 29, 2023 8:32 PM IST
ബംഗളൂരു: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ബംഗളൂരുവിൽ നടത്തിയ പന്തംകൊളുത്തി പ്രകടനത്തിലേക്ക് ജലപീരങ്കി പ്രയോഗിച്ച് പോലീസ്.
പ്രകടനവുമായി എത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ടാങ്കറിൽ നിന്ന് വെള്ളമൊഴിക്കുകയായിരുന്നു. പ്രകടനം തടയാനായി പ്രയോഗിക്കുന്ന മറ്റ് മാർഗങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് പോലീസ് പന്തങ്ങളിൽ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചത് ശ്രദ്ധേയമായി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.