ദോ​ഹ: മെ​യ് 20-ന് ​ആ​രം​ഭി​ക്കേ​ണ്ട അ​ണ്ട​ർ 20 പു​രു​ഷ ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന്‍റെ വേ​ദി​യാ​യി ഇ​ന്തോ​നേ​ഷ്യ​യെ നി​ശ്ച​യി​ച്ച​ത് ഫി​ഫ റ​ദ്ദാ​ക്കി. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

ഇ​ന്ന് ഖ​ത്ത​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ന്തോ​നേ​ഷ്യ​യ്ക്ക് അ​നു​വ​ദി​ച്ച ലോ​ക​ക​പ്പ് വേ​ദി പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍​ഫ​ന്‍റീ​നോ അ​റി​യി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റി​ലെ ഇ​സ്ര​യേ​ലി​ന്‍റെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​മാ​യ ഇ​ന്തോ​നേ​ഷ്യ, പ​ല​സ്തീ​ൻ ന​യ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​സ്ര​യേ​ലി​നെ നി​ര​ന്ത​രം വി​മ​ർ​ശി​ക്കാ​റു​ണ്ട്. പ​ല​സ്തീ​നെ അ​നു​കൂ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​സ്ര​യേ​ലു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം പോ​ലും ഇ​ന്തോ​നേ​ഷ്യ കാ​ത്തു​സൂ​ക്ഷി​ക്കു​ന്നി​ല്ല.

ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​സ്ര​യേ​ൽ ടീം ​പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഇ​ന്തോ​നേ​ഷ്യ​യി​ൽ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ന​റു​ക്കെ​ടു​പ്പ് ഫി​ഫ മാ​റ്റി​വ​ച്ചി​രു​ന്നു.

ഇ​തി​നി​ടെ, ടൂ​ർ​ണ​മെ​ന്‍റി​ന് വേ​ദി​യാ​കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് അ​ർ​ജ​ന്‍റീ​ന രം​ഗ​ത്തെ​ത്തി. അ​ർ​ജ​ന്‍റൈ​ൻ അ​ണ്ട​ർ 20 ടീം ​ടൂ​ർ​ണ​മെ​ന്‍റി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നി​ല്ല.