പാക് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു
Thursday, March 30, 2023 5:45 AM IST
സാൻ ഫ്രാൻസിസ്കോ: പാക്കിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചു. നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് ഇന്ത്യയില്‍ മരവിപ്പിച്ചത്.
നിലവിൽ പാക് സർക്കാരിന്റെ “@GovtofPakistan” എന്ന ട്വിറ്റർ അക്കൗണ്ട് ഇന്ത്യൻ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കില്ല. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അക്കൗണ്ട് കാണാനും ആശയവിനിമയം നടത്താനും കഴിയുമെന്ന് റോയിട്ടേഴ്സ് അന്വേഷണത്തിൽ കണ്ടെത്തി.
ഇരു രാജ്യങ്ങളിലെയും ഐടി മന്ത്രാലയങ്ങൾ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.