പാലക്കാട്ട് വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി
Thursday, March 30, 2023 2:31 PM IST
പാലക്കാട്: കിഴക്കഞ്ചേരി കൊന്നക്കല്‍കടവില്‍ വൃദ്ധ വെട്ടേറ്റു മരിച്ചു. കോഴിക്കാട്ടില്വീട്ടില് പാറുക്കുട്ടി ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് വെട്ടേറ്റനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ ഇവരുടെ ഭര്‍ത്താവ് നാരായണന്കുട്ടിയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ മംഗലംഡാം പോലീസ് അന്വേഷണം തുടങ്ങി.