ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് 12 പേർ മരിച്ചു
Thursday, March 30, 2023 5:13 PM IST
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്രക്കിണറിന്റെ മേൽമൂടി തകർന്ന് 12 പേർ മരിച്ചു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇൻഡോറിലെ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തിനിടെയായിരുന്നു അപകടം.
വലിയ പടി കിണറിന്റെ മേൽമൂടി തകർന്ന് 25 ഓളം പേർ കിണറിനുള്ളിൽ വീണു. ആഘോഷത്തിനിടെ ആളുകൾ കിണറിന്റെ മേൽമൂടിക്കുമുകളിൽ കയറിയതോടെ ഭാരംതാങ്ങാനാവാതെ തകർന്നു വീഴുകയായിരുന്നു.