സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ എട്ട് മരണം
Thursday, March 30, 2023 7:12 PM IST
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകളിൽ വൻ വർധന. 765 പേർക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
രാജ്യത്താകെ 14 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഒരു മാസത്തിനിടെ കേരളത്തിൽ 20 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദമാണ് സംസ്ഥാനത്ത് പടരുന്നത്.
വൈറസ് വീണ്ടും പടരുന്ന സാഹചര്യത്തിൽ പ്രതിരോധം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കോവിഡ് ബാധിതർക്ക് പ്രത്യേക കിടക്കകൾ മാറ്റിവയ്ക്കാൻ ആശുപത്രികൾക്ക് സർക്കാർ നിർദേശം നൽകി.