മുരളീധരന്റെ ആരോപണത്തോട് പ്രതികരിക്കാനില്ല, കെപിസിസി പ്രസിഡന്റ് മറുപടി പറയും: സതീശൻ
Friday, March 31, 2023 1:14 PM IST
തിരുവനന്തപുരം: വൈക്കം ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന കെ.മുരളീധരന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. സംഘടനാപരമായ കാര്യങ്ങളില്‍ കെപിസിസി പ്രഡിഡന്റ് മറുപടി പറയുമെന്നും സതീശന് പറഞ്ഞു.
വേദിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും തന്നെ മനഃപൂര്‍വം അവഗണിച്ചെന്നുമാണ് മുരളീധരന് ആരോപണം ഉന്നയിച്ചത്. പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് വച്ചില്ല. അവഗണനയുടെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും മുരളീധരന് പ്രതികരിച്ചിരുന്നു.