ആലപ്പുഴയിൽ ട്രെയിനിൽ നിന്നും കഞ്ചാവ് പിടികൂടി
Friday, March 31, 2023 2:28 PM IST
ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി. ധൻബാദ് എക്സ്പ്രസിൽ നിന്നും നാല് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ആലപ്പുഴ എക്സൈസ് ഇന്റലിജൻസും സർക്കിൾ സംഘവും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അതേസമയം, സംഭവത്തിൽ ആരെയും ഇതുവരെയും പിടികൂടിയിട്ടില്ല. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.