ഔറംഗാബാദ് രാമനവമി സംഘർഷം; ഒരാൾ മരിച്ചു
Friday, March 31, 2023 9:09 PM IST
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നടന്ന രാമനമവി ആഘോഷങ്ങൾക്കിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഷെയ്ഖ് മുനീറുദീൻ(51) ആണ് മരിച്ചത്.
സംഘർഷത്തിൽ പ്രതികളായ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഘോഷങ്ങൾക്കിടെ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് നടത്തിയ ആക്രമത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. 10 പോലീസുകാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു.
ആക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതവും റബർ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. സംസ്ഥാന റിസർവ് പോലീസിന്റെ അഞ്ച് കമ്പനികളെ പ്രദേശം സുരക്ഷിതമാക്കാൻ നിയോഗിച്ചിട്ടുണ്ട്.