ബജറ്റ് സമ്മേളനം അവസാനിച്ചു, ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
Thursday, April 6, 2023 2:34 PM IST
ന്യൂഡൽഹി: ലോക്സഭ ബജറ്റ് സമ്മേളനം അവസാനിച്ചു. ഇന്ന് സഭ ചേർന്നയുടനെ പ്രതിപക്ഷം പ്രതിഷേധത്തോടെ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി ലോക്സഭ സ്പീക്കർ ഓം ബിർള അറിയിച്ചു. ഇതോടെ ലോക്സഭ ബജറ്റ് സമ്മേളനം അവസാനിച്ചു.
അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെയാണ് സ്പീക്കർ സഭ പിരിയുന്നതായി അറിയിച്ചത്. അതേസമയം രാജ്യസഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നു ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ നിർത്തിവച്ചിരിക്കുകയാണ്.
അതേസമയം ഒരുദിവസം പോലും സ്വാഭാവിക നടപടികളിലേക്ക് കടക്കാതെയാണ് ലോക്സഭ പിരിയുന്നത്. ഒരുദിവസം പോലും സഭ സമ്മേളിച്ചില്ലെങ്കിലും ഭൂരിപക്ഷ പിന്തുണയിൽ ബജറ്റ് പാസാക്കുകയും ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.