തായ്ലൻഡിൽ വെടിവയ്പ്പ്; നാല്പേർ കൊല്ലപ്പെട്ടു
Sunday, April 9, 2023 3:02 PM IST
ബാങ്കോംഗ്: തെക്കൻ തായ്ലൻഡിലെ സതുർദയിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. സൂറത്ത് താനി പ്രവിശ്യയിലെ ഖിരി രത് നിഖോം ജില്ലയിലാണ് സംഭവം. ആക്രമികളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു
സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണിത്. കഴിഞ്ഞ 12 മാസത്തിനിടെ തുടർച്ചയായി അക്രമ സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
വടക്കുകിഴക്കൻ നോംഗ് ബുവാ ലാം ഫു പ്രവിശ്യയിൽ ഒക്ടോബറിൽ ഒരു മുൻ പോലീസ് സർജന്റ് 24 കുട്ടികൾ ഉൾപ്പടെ 36 പേരെ കൊലപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.