ബിജെപിയുടെ പൊയ്മുഖം മനസിലാക്കാൻ ക്രൈസ്തവർക്ക് കഴിയണം: മന്ത്രി ആർ.ബിന്ദു
Monday, April 10, 2023 7:48 PM IST
തിരുവനന്തപുരം: ബിജെപിയുടെ പൊയ്മുഖം മനസിലാക്കാൻ ക്രൈസ്തവർക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.
ബിജെപിയുടെ ഭവന സന്ദർശനം കാപട്യമാണ്. ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ സംഘപരിവാർ ശക്തികൾ നടത്തുന്ന ആക്രമണം ഓർക്കേണ്ടതുണ്ട്. തങ്ങളും ബഹിഷ്കൃതരാകും എന്ന് മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മതനിരപേക്ഷതയുടെ പാരമ്പര്യം സംസ്ഥാനത്ത് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ആട്ടിപ്പായിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളരുത്. ക്രിസ്ത്യൻ വിഭാഗങ്ങൾ നാട്ടിൽ നടക്കുന്ന സാഹചര്യങ്ങൾ നിരീക്ഷിച്ചുവേണം തീരുമാനമെടുക്കാനെന്നും മന്ത്രി ഓർമിപ്പിച്ചു
ഇന്ന് മുസ്ലിം വിഭാഗത്തിന് നേരിടേണ്ടിവരുന്ന തമസ്കരണം നാളെ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരിടേണ്ടി വരുമെന്ന ദൂരക്കാഴ്ച വേണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.