"ആർഎസ്എസിന്റേത് കപട മതേതരത്വം'; മോദിയുടെ ദേവാലയ സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി
Monday, April 10, 2023 7:35 PM IST
തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ഡൽഹി ഗോൾഡാഘാന സേക്രഡ് ഹാർട്ട് ദേവാലയം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ആർഎസ്എസിന്റേത് കപട മതേതരത്വമാണെന്നും മോദിയുടെ ദേവാലയ സന്ദർശനം മുൻചെയ്തികൾക്കുള്ള പ്രായശ്ചിത്തമാണെങ്കിൽ നല്ലതാണെന്നും പിണറായി പ്രസ്താവിച്ചു. എന്നാൽ മോദിയുടെ സന്ദർശനം ഇത്തരത്തിലുള്ളതായിരുന്നില്ല. സംഘപരിവാറിന്റെ തനിനിറം മതനിരപേക്ഷ സമൂഹം മനസിലാക്കും.
കേരളത്തില്‍ സംഘപരിവാര്‍ ആക്രമം നടക്കാത്തതിന് കാരണം ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ്. ബിജെപിയുടെ മറ്റേ മോഹം ഇവിടെ നടക്കില്ല. കേരളത്തില്‍ ക്രൈസ്തവവേട്ട നടക്കാതെ പോയത് സര്‍ക്കാരിന്റെ ശക്തമായ നിലപാട് മൂലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.