ആണവശേഷി വർധിപ്പിക്കും; ഭീഷണിയുമായി കിം ജോംഗ് ഉൻ
Wednesday, April 12, 2023 11:17 AM IST
സിയൂൾ: ആണവശേഷി വർധിപ്പിക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ. യുദ്ധസന്നാഹങ്ങൾ വിലയിരുത്താൻ സൈനികമേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ഈ പ്രഖ്യാപനം.
തിങ്കളാഴ്ച ചേർന്ന ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമീഷൻ യോഗത്തിൽ രാജ്യത്തിന്റെ ആക്രമണശേഷിയും യുദ്ധസന്നാഹങ്ങളും കിം ജോംഗ് ഉൻ വിലയിരുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കിം ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന ഫോട്ടോയും ഏജൻസി പ്രസിദ്ധീകരിച്ചു.