ഗോവിന്ദന്റെ സിൽവർലൈൻ മോഹം വ്യാമോഹമെന്ന് സുരേന്ദ്രൻ
Sunday, April 16, 2023 6:10 PM IST
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മോഹം വ്യാമോഹം മാത്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കേരളത്തെ കടക്കെണിയിലാക്കുന്ന സിൽവർലൈൻ പദ്ധതിക്കായി ഇടതുപക്ഷം വാശിപിടിക്കുന്നത് കൈയിട്ട് വാരാൻ മാത്രം ഉദേശിച്ചാണെന്നും ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ മോദി സർക്കാർ ഒരിക്കലും അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അഴിമതി ലക്ഷ്യം വച്ചാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സിൽവർലൈനിന് വേണ്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.