ഓപ്പറേഷൻ കാവേരി; 362 ഇന്ത്യക്കാർ മടങ്ങിയെത്തി
Friday, April 28, 2023 6:25 PM IST
ബംഗളൂരു: ആഭ്യന്തരയുദ്ധം മൂലം സംഘർഷഭരിതമായ സുഡാനിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തുന്ന "ഓപ്പറേഷൻ കാവേരി' ദൗത്യത്തിലെ പത്താം ബാച്ചിൽപ്പെട്ട യാത്രികർ ഇന്ത്യയിലെത്തി.
362 പ്രവാസികളെയും വഹിച്ചുള്ള വ്യോമസേനയുടെ സി -17 വിമാനം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്തത്. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നുമാണ് വിമാനം പുറപ്പെട്ടത്.
ഒമ്പതാം ബാച്ചിൽപ്പെട്ട 392 യാത്രികരെയും വഹിച്ചുള്ള മറ്റൊരു വിമാനം വൈകിട്ട് അഞ്ചിന് ന്യൂഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു.