മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീ പിടിച്ചു
Sunday, April 30, 2023 2:13 AM IST
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഓടുന്ന ബസിന് തീ പിടിച്ചു. സംഭവത്തിൽ ആളപായമില്ല. അപകടസമയത്ത് ബസിലുണ്ടായിരുന്ന 14 യാത്രികരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് തെലുങ്കാനയിലെ ഹൈദരാബാദിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിനാണ് തീ പിടിച്ചത്. മുംബൈ - അഹമ്മദാബാദ് അതിവേഗപാതയിലെ പാൽഘർ മേഖലയിൽ എത്തിയപ്പോഴാണ് അപകടം നടന്നത്. ബസ് പൂർണമായും കത്തിനശിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.