ജപ്പാനിൽ ഭൂചലനം; ഒരാൾ മരിച്ചു
Saturday, May 6, 2023 2:07 PM IST
ടോക്കിയോ: ജപ്പാനിൽ ശക്തമായ ഭൂചലനം. ഒരാൾ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ഹോൻഷു മേഖലയിലെ ഇഷികാവയിലാണ് റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
കെട്ടിടത്തിൽ നിന്ന് വീണയാളാണ് മരിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരവാസ്ഥയിലാണ്.
അപകടത്തിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും തകർന്നു. 5.8 തീവ്രതയിൽ രാത്രിയിൽ തുടർ ചലനവുമുണ്ടായി.