കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പ്:104 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു
Tuesday, May 9, 2023 3:15 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം തുടരുന്നു. തിങ്കളാഴ്ച വരെ രണ്ട് വനിതകൾ ഉൾപ്പടെ 104 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഷുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്താണ് പത്രിക സ്വീകരിക്കുന്നത്.
ഒന്നാം മണ്ഡലത്തിൽ 18 പേരും രണ്ടാം മണ്ഡലത്തിൽ 26 പേരും മുന്നാം മണ്ഡലത്തിൽ 13 പേരും നാലാം മണ്ഡലത്തിൽ 19 പേരും അഞ്ചാം മണ്ഡലത്തിൽ 28 സ്ഥാനാർഥികളുമാണ് ഇതുവരെ പത്രിക സമർപ്പിച്ചത്. പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.
പത്രിക സ്വീകരിക്കൽ ഈ മാസം 14ന് അവസാനിക്കും. പൊതുതെരഞ്ഞെടുപ്പ് രണ്ടു മാസത്തിനുള്ളിൽ നടക്കും.