തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലാണ് തീപിടിച്ചത്. മൂന്നാം നിലയില്‍ വ്യവസായ മന്ത്രി പി. രാജീവിന്‍റെ ഓഫീസിന് സമീപമാണ് സംഭവം. അദ്ദേഹത്തിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്‍റെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്.


രാവിലെ 7.30നാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. തീപിടിത്തത്തിന്‍റെ കാരണം നിലവില്‍ വ്യക്തമല്ല.