തമിഴ്നാട്ടില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്
Tuesday, May 9, 2023 9:40 AM IST
ചെന്നൈ: പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. സംഘടനയുടെ ഭാരവാഹികള്‍ അടക്കമുള്ളവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്.
ചെന്നൈ, മധുര, ദിണ്ടിഗല്‍, തേനി അടക്കമുള്ള സ്ഥലങ്ങളിലാണ് റെയ്ഡ്. പിഎഫ്ഐയുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന.