സെക്രട്ടറിയേറ്റിലെ തീപിടിത്തം; കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു
Tuesday, May 9, 2023 11:15 AM IST
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. തീപിടിത്തത്തില്‍ ഫയലുകളൊന്നും കത്തിപ്പോയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്ഡ്വിച്ച് ബ്ലോക്കില്‍ രാവിലെ 7.30നാണ് തീപിടിത്തമുണ്ടായത്. മന്ത്രി പി. രാജീവിന്റെ ഓഫീസിന് സമീപമാണ് സംഭവം. അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ്
സെക്രട്ടറി വിനോദിന്റെ ഓഫീസിലാണ് തീ പടര്‍ന്നത്.
ഫയര്‍ഫോഴ്സ് എത്തി തീ പൂര്‍ണമായും അണച്ചു.