സെക്രട്ടേറിയറ്റ് തീപിടിത്തം: ക്രൈംബ്രാഞ്ച് അന്വേഷണം എസ്പി മധുസൂദനന്റെ മേൽനോട്ടത്തിൽ
Tuesday, May 9, 2023 8:05 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വ്യവസായ മന്ത്രിയുടെ ഓഫിസിലെ തീപിടിത്തം ക്രൈംബ്രാഞ്ച് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ (എസ്ഐടി) ടീം ഒന്നിലെ എസ്പി എസ്. മധുസൂദനന്റെ മേൽനോട്ടത്തിലുള്ള സംഘം അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
എകെജി സെന്ററിനു നേർക്കുണ്ടായ പടക്കമേറ് അടക്കം അന്വേഷിച്ചത് ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ വി.എൻ. സാഗർ, എച്ച്. അനിൽകുമാർ, എസ്ഐമാരായ ജെ. അനീഷ്, കെ. ഗോപകുമാർ, ഡി. ശ്രീകുമാർ എഎസ്ഐ വൈ.ബി. ബിന്ദു തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ട്.