കെ.മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും വാഹനാപകടത്തില്‍ മരിച്ചു
Wednesday, May 10, 2023 11:11 AM IST
കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കെ.മുരളീധരന്‍ എംപിയുടെ ഡ്രൈവറും മകനും മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്. അതുലിന്‍റെ ഭാര്യ മായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ആക്ടീവ സ്കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു.