കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം​ദി​വ​സ​മാ​ണ് സ്വ​ര്‍​ണ​വി​ല കു​റ​യു​ന്ന​ത്. മൂ​ന്ന് ദി​വ​സം​കൊ​ണ്ട് 760 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച 240 രൂ​പ കു​റ​ഞ്ഞ്, പ​വ​ന് 44,640 രൂ​പ​യാ​യി. ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 30 രൂ​പ കു​റ​ഞ്ഞു. 5,580 രൂ​പ​യാ​ണ് ഗ്രാ​മി​ന് ഇ​ന്ന​ത്തെ വി​പ​ണി വി​ല.