രണ്ടായിരം മാറിയെടുക്കാൻ സ്ലിപ്പോ തിരിച്ചറിയൽ രേഖകളോ ആവശ്യമില്ല: എസ്ബിഐ
Sunday, May 21, 2023 8:06 PM IST
ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ അപേക്ഷ ഫോമിന്റെയോ തിരിച്ചറിയൽ രേഖകളുടെയോ ആവശ്യമില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു സമയം രണ്ടായിരം രൂപയുടെ 10 നോട്ടുകൾ ബാങ്കുകളിൽ മാറിയെടുക്കാം.
നോട്ടുമാറുന്നതിന് ഉപഭോക്താവ് തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതില്ലെന്നും എസ്ബിഐ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 2000 രൂപയുടെ കറൻസി നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചത്.
നിലവിലുള്ള നോട്ടുകൾ സെപ്റ്റംബർ30നകം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാം.