കാട്ടുപോത്ത് ആക്രമണം; കണമലയില്‍ മരിച്ച ചാക്കോയുടെ മൃതദേഹം സംസ്കരിച്ചു
Monday, May 22, 2023 3:12 PM IST
കോട്ടയം: കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം സംസ്കരിച്ചു. രാവിലെ പത്തിന് കണമല സെന്റ് മേരിസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം.
വന്‍ ജനവലിയാണ് സംസ്കാരചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. രണ്ട് പേരാണ് കണമലയില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മരിച്ചത്.
വെള്ളിയാഴ്ച രാവിലെ വീടിന്റെ വരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാട്ടുപോത്ത് ചാക്കോയെ കുത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചു.
കൃഷിയിടത്തില്‍ റബർ ടാപ്പിങ്ങിനിടെയാണ് കണമല പ്ലാവനാകുഴിയില്‍ തോമസ് ആന്റണിക്ക് കാട്ടുപോത്തിന്റെ കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.