എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ടം; വി​ശാ​ഖി​നെ കോ​ള​ജി​ല്‍​നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
എ​സ്എ​ഫ്‌​ഐ ആ​ള്‍​മാ​റാ​ട്ടം; വി​ശാ​ഖി​നെ കോ​ള​ജി​ല്‍​നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു
Monday, May 22, 2023 3:32 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ ആ​ള്‍​മാ​റാ​ട്ട​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ നേ​താ​വ് എ.​വി​ശാ​ഖി​നെ കോ​ള​ജി​ല്‍​നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. പു​തി​യ പ്രി​ന്‍​സി​പ്പ​ലാ​യ എ​ന്‍.​കെ. നി​ഷാ​ദാ​ണ് വി​ശാ​ഖി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

പ്രി​ന്‍​സി​പ്പ​ല്‍ ജി.​ജെ ഷൈ​ജു​വി​നെ മാ​നേ​ജ്‌​മെ​ന്‍റ് നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഷൈ​ജു​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്.

സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഷൈ​ജു​വി​നേ​യും എ​സ്എ​ഫ്‌​ഐ നേ​താ​വാ​യി​രു​ന്ന എ.​വി​ശാ​ഖി​നേ​യും ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.


വ​ഞ്ച​ന, ആ​ള്‍​മാ​റാ​ട്ടം, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് പോ​ലീ​സ് ക​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<