മെഡിക്കൽ കോളജിൽ യുവാവ് തൂങ്ങിമരിച്ചു
Tuesday, May 23, 2023 6:07 PM IST
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ശുചിമുറിക്കുള്ളിൽ യുവാവ് ജീവനൊടുക്കി. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടിൽ കണ്ണൻ(35) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് മെഡിക്കൽ കോളജിലെ പഴയ എംആർഐ സ്കാനിങ് കേന്ദ്രത്തിനടുത്തുള്ള ശുചിമുറിക്കുള്ളിൽ കണ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരിച്ചയാൾ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.