മുഖ്യമന്ത്രിക്ക് 78-ാം പിറന്നാൾ; ആഘോഷങ്ങളില്ലാതെ പതിവ് തിരക്കുകളിൽ പിണറായി
മുഖ്യമന്ത്രിക്ക് 78-ാം പിറന്നാൾ; ആഘോഷങ്ങളില്ലാതെ പതിവ് തിരക്കുകളിൽ പിണറായി
Wednesday, May 24, 2023 12:02 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിറന്നാൾ ദിനത്തിലും പതിവുപോലെ ആഘോഷങ്ങളൊന്നുമില്ലാതെ ഔദ്യോഗിക തിരക്കുകളിൽ മുഴുകി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ 78-ാം പിറന്നാളാണ് ഇന്ന്.

ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയന്‍റെ ജനന തീയതി 1945 മാർച്ച് 21നാണ്. എന്നാൽ തന്‍റെ യഥാർഥ ജന്മദിനം 1945 മേയ് 24നാണ് എന്ന് പിണറായി വിജയൻ തന്നെയാണ് നേരത്തെ അറിയിച്ചത്. ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് പിണറായി തന്‍റെ യഥാർഥ ജനനതീയതി വെളിപ്പെടുത്തിയത്.

പതിവുപോലെ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെ ഇത്തവണയും പിണറായി ഔദ്യോഗിക തിരക്കുകളിലാണ്. പിറന്നാൾദിനത്തിൽ ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും പായസം നൽകുന്ന പതിവ് ഇത്തവണയും ഉണ്ടാകും.


ഇന്ന് മന്ത്രിസഭായോഗത്തിനു ശേഷം സർക്കാരിന്‍റെ വൻകിട പദ്ധതികളുടെ അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

1945 മേയ് 24ന് തലശേരിയിലെ പിണറായി പഞ്ചായത്തിലാണ് അദ്ദേഹം ജനിച്ചത്. കേരളത്തിൽ ആദ്യമായി തുടർഭരണം നേടി രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയൻ ഇടതുപക്ഷത്തിന്‍റെ രാജ്യത്തെ ഏക മുഖ്യമന്ത്രി കൂടിയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<