തെലുങ്കാനയിലെ ഷെഡിൽ വ്യാജമരുന്ന് നിർമാണം; 3.14 കോടി രൂപയുടെ മരുന്ന് പിടികൂടി
Wednesday, May 24, 2023 10:06 PM IST
ഹൈദരാബാദ്: തെലുങ്കാനയിലെ നഗർ കർണൂൽ ജില്ലയിലെ ഷെഡിനുള്ളിൽ വ്യാജമരുന്ന് നിർമാണം നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു.
തട്ടിക്കൂട്ട് ഫാക്ടറിയിൽ നിന്ന് 3.14 കോടി രൂപ മൂല്യമുള്ള 31.14 കിലോഗ്രാം അൽപ്രാസോലാം മരുന്ന് കണ്ടെത്തി. മരുന്ന് നിർമിക്കാനുള്ള പദാർഥങ്ങളും ഉപകരണങ്ങളും റെയ്ഡിൽ പിടികൂടി.
റവന്യു ഇന്റലിജൻസ് വിഭാഗത്തിന്റെ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഫാക്ടറി കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.