ജപ്പാനിൽ പോലീസുകാർ ഉൾപ്പടെ നാലുപേരെ കൊന്നു; പ്രതി പിടിയിൽ
Friday, May 26, 2023 4:51 AM IST
ടോക്കിയൊ: ജപ്പാനിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നാല് പരെ കൊലപ്പെടുത്തിയയാളെ പോലീസ് പിടികൂടി. നാഗാനോ മേഖലയിലെ നാകാനോ സിറ്റിയില്‍ നിന്നുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തോക്കും കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയ പ്രതി ഒരു കെട്ടിടത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ ആക്രമണം നടത്താനുണ്ടായ കാരണം വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.