രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥി ജീവനൊടുക്കി
Sunday, May 28, 2023 2:53 AM IST
ജയ്പുർ: രാജസ്ഥാനിലെ എൻട്രൻസ് കോച്ചിംഗ് ഹബ്ബായ കോട്ട ജില്ലയിൽ മറ്റൊരു വിദ്യാർഥി കൂടി ജീവനൊടുക്കി. ടോങ്ക് സ്വദേശിയായ സാക്ഷി(17) ആണ് മരിച്ചത്.
ഈ മാസം കോട്ട മേഖലയിൽ ജീവനൊടുക്കുന്ന അഞ്ചാമത്തെ വിദ്യാർഥിയാണ് സാക്ഷി. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കാനായി ബന്ധുക്കൾക്കൊപ്പം താമസിക്കുകയായിരുന്നു സാക്ഷി. വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതാണ് മരണകാരണമായി പെൺകുട്ടി രേഖപ്പെടുത്തിയിരിക്കുന്നത്.