കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. അ​ജി​ത് മ​ഹാ​തോ, അ​നി​ത് മ​ഹാ​തോ, മ​ൻ​മോ​ഹി​ത് മ​ഹാ​തോ, അ​നു​പ് മ​ഹാ​തോ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​നൂ​പ് ജാ​ർ​ഗ്രാം ജി​ല്ല​യി​ലെ മ​ണി​ക്‌​പാ​റ സ്വ​ദേ​ശി​യാ​ണ്. മ​റ്റ് മൂ​ന്ന് പേ​ർ ഗ​ഡ് സാ​ൽ​ബോ​ണി സ്വ​ദേ​ശി​ക​ളാ​ണ്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​റി​ൽ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ന്ത്രി
ബി​ർ​ബ​ഹ ഹ​ൻ​സ്ദ​യു​ടെ വാ​ഹ​ന​വും ത​ക​ർ​ന്നി​രു​ന്നു.

ഝാ​ർ​ഗ്രാം ടൗ​ണി​ൽ റോ​ഡ്‌​ഷോ ന​ട​ത്തി‌​യ​തി​ന് ശേ​ഷം ലോ​ധ​സൂ​ലി​ക്ക് സ​മീ​പ​മു​ള്ള ഗ​ജി​മു​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്.

ക​ല്ലേ​റി​ൽ ഹ​ൻ​സ്ദ​യ്ക്കും വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു. വാ​ഹ​ന​വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ല്ലേ​റി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ളു‌​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ മൂ​ന്ന് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.