"ഇതെന്ത്?'; പുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി
Sunday, May 28, 2023 4:07 PM IST
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ആകൃതിയെ ശവപ്പെട്ടിയോട് ഉപമിച്ച് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി). പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് പുരോഗമിക്കുന്നതിനിടയിലാണ് ആര്‍ജെഡിയുടെ വിവാദ ട്വീറ്റ്.
"ഇതെന്താണ്' എന്ന അടിക്കുറിപ്പോടെയാണ് ട്വീറ്റ് എത്തിയത്. സംഭവത്തില്‍ ആര്‍ജെഡിക്കെതിരേ ബിജെപി രംഗത്തെി. ആര്‍ജെഡിക്കെതിരേ കേസെടുക്കണമെന്ന് ബിജെപി നേതാവ് സുശീല്‍ മോദി ആവശ്യപ്പെട്ടു.
എന്നാല്‍ കുഴിച്ചുമൂടുന്ന ജനാധിപത്യത്തിന്‍റെ പ്രതീകമായിട്ടാണ് ശവപ്പെട്ടിയുടെ ചിത്രം പങ്കുവച്ചതെന്ന് ആര്‍ജെഡി നേതാവ് ശക്തി സിംഗ് യാദവ്പറഞ്ഞു.