രാജ്യതലസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ഗുസ്തി താരങ്ങളെ വലിച്ചിഴച്ച് പോലീസ്
വെബ് ഡെസ്ക്
Sunday, May 28, 2023 10:22 PM IST
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. ജന്തർമന്തറിൽനിന്ന് തുടങ്ങിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ഗുസ്തി താരങ്ങൾ ചാടിക്കടന്നു.
വലിയ പോലീസ് നിര ഇവരെ തടയാൻ ശ്രമിച്ചെങ്കിലും എല്ലാവരെയും മറികടന്ന് താരങ്ങൾ ദേശീയ പതാകയുമേന്തി പാർലമെന്റിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. ഇതോടെ പോലീസ് ഗുസ്തി താരങ്ങളെ വളഞ്ഞു. സാക്ഷി മാലിക്കിനെ ഉൾപ്പെടെ നിലത്തുകൂടി വലിച്ചിഴക്കുകയും ചെയ്തു.
വിനേഷ് ഫൊഗട്ടും ബജ്റംഗം പൂനിയയും സാക്ഷി മാലിക്കുമാണ് മാർച്ച് നയിച്ചത്. എന്ത് വില കൊടുത്തും മഹിളാ സമാൻ ഖാപ് പഞ്ചായത്ത് നടത്തുമെന്ന് രാവിലെ താരങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.