വിദ്യാർഥികൾക്ക് കൺസഷൻ ലഭിക്കാൻ കാർഡ് നിർബന്ധമല്ലെന്ന് പാലക്കാട് ആർടിഒ
Monday, May 29, 2023 8:35 AM IST
പാലക്കാട്: പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കാനായി പ്രത്യേക കൺസഷൻ കാർഡ് ആവശ്യമില്ലെന്ന് പാലക്കാട് ആർടിഒ. സ്കൂൾ യൂണിഫോം ധരിച്ചുവരുന്ന വിദ്യാർഥികൾക്കാണ് കാർഡ് ആവശ്യമില്ലാത്തതെന്ന് അധികൃതർ അറിയിച്ചു.
സ്വകാര്യ ബസുകളിൽ സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർഥികൾക്ക് പരമാവധി 40 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ, കെഎസ്ആർടിസി ബസുകളിൽ സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ കണ്സഷന് കാര്‍ഡ് നിര്‍ബന്ധമാണെന്നും പാലക്കാട് സ്റ്റുഡന്റ്സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിനിടെ ആര്‍ടിഒ അറിയിച്ചു.