പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍
Monday, May 29, 2023 12:04 PM IST
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തിയ കേസില്‍ ഫുഡ് ഡെലിവറി നടത്തുന്ന യുവാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര കടവട്ടാരം ചിറ്റാക്കോട് കൊട്ടാരത്തുവിള വീട്ടില്‍ രതീഷ് (32) ആണ് അറസ്റ്റിലായത്.
പൂവാര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ഫുഡ് ഡെലിവറിയ്ക്ക് എത്തിയ പ്രതി വീടിന്റെ മുറ്റം തൂക്കുകയായിരുന്ന പെണ്‍കുട്ടിയോട് ഒരു അഡ്രസ് അറിയാമോ എന്ന് ചോദിച്ച ശേഷം കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. അടുക്കളയിലേയ്ക്ക് പോയ പെണ്‍കുട്ടിയുടെ പിന്നാലെ എത്തിയ ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.
വീടിന്റെ മുറ്റത്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയും ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയെന്നും പരാതിയുണ്ട്.
ഇയാള്‍ക്കെതിരെ പോക്സോ കേസും രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.