ഗുസ്തിതാരങ്ങളെ ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പോലീസ്, വഴിയടച്ചു
Monday, May 29, 2023 8:19 PM IST
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയില്‍ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് പ്രവേശിപ്പിക്കാതെ പോലീസ്.
ജന്തര്‍ മന്തറിലേക്കുള്ള വഴി പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായി അടച്ചു. സമരം തുടരാനുള്ള താരങ്ങളുടെ നീക്കത്തിന് തടയിടാനാണ് പോലീസിന്റെ നടപടി.
ഞായറാഴ്ച താരങ്ങൾ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം മഹിളാ മഹാപഞ്ചായത്ത് നടത്താനൊരുങ്ങിയ താരങ്ങള്‍ക്കെതിരെ കലാപശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു.
അതേസമയം ഗുസ്തിതാരങ്ങള്‍ കേരള ഹൗസില്‍ എടുത്തിരുന്ന മുറികള്‍ ഒഴിഞ്ഞതായാണ് വിവരം.